മുന്നണിപ്പോരാളികൾക്ക് പഴക്കൂടകൾ ഒരുക്കി ഹോർട്ടികോർപ്പ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാവൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പോഷക സമൃദ്ധമായ പഴകിറ്റുകൾ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പ്. ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ വിവിധ കർഷകരിൽ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങൾ ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പഴകിറ്റുകൾക്കാവശ്യമായ തുക സംഭാവനയായി നൽകും. മരട് പച്ചക്കറി മാർക്കറ്റിൽ കുടുംബശ്രീ അംഗങ്ങളാണ് പഴകിറ്റുകൾ തയ്യാറാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. 7000 പഴകിറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി തയ്യാറാക്കുന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവ്, അസി. സിറ്റി പോലീസ് കമ്മീഷ്ണർ ജി. പൂങ്കുഴലി, എസ്.പി കെ. കാർത്തിക്, അസി. കളക്ടർ എം.എസ് മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...