ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ താമസിച്ച മലയാളികളെ തിരിച്ചറിഞ്ഞതായി മുംബൈ പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന മലയാളികളെ തിരിച്ചറിഞ്ഞതായി മുംബൈ പോലീസ്. ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പത്തു മലയാളികളെയാണ് തിരിച്ചറിഞ്ഞത്. അവര്‍ മുംബൈ വിട്ടതായും പോലീസ് പറയുന്നു.

ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ദിവസങ്ങളോളം ധാരാവിയില്‍ താമസിച്ചു.  ഏപ്രില്‍ ഒന്നിനാണ് ആദ്യ കോവിഡ് കേസ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പത്ത് മലയാളികള്‍ കോവിഡ് ബാധിതരാണോ അല്ലയോ എന്ന് കേരളത്തിന് മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും മുംബൈ പോലീസ് പറയുന്നു.

ധാരാവിയില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇതില്‍ ഒരാള്‍ മരിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ആസാദ് മൈതാന്‍ പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മുംബൈയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപമുളള ചായക്കടക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിയായ മാതോശ്രീ അടച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...