കാളികാവില്‍ ആള്‍ത്തിരക്കുള്ള ഹോട്ടലില്‍ കയറി പന്നി

For full experience, Download our mobile application:
Get it on Google Play

കാളികാവ്: കാളികാവില്‍ പന്നി ഹോട്ടലില്‍ കയറി. നല്ല ആള്‍ത്തിരക്കുള്ളപ്പോഴാണ് ഒരു കൂസലുമില്ലാതെ പന്നി കാളികാവ് വണ്ടൂര്‍ റോഡിലുളള ചായ് ബാറില്‍ കയറിയത്. റോഡ് മുറിച്ച് കടന്നുവരുമ്പോള്‍ത്തന്നെ ആളുകള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പന്നി അതൊന്നും വകവെച്ചില്ല. ആരെയും ഉപദ്രവിക്കാതെ പന്നി ആളുകള്‍ ചായ കുടിക്കുന്ന സ്ഥലം വരെയെത്തി. പന്നിയെ ഓടിക്കാന്‍ ആളുകള്‍ നന്നായി പ്രയാസപ്പെട്ടു. ഇതുവരെ കൃഷിയിടങ്ങളില്‍ മാത്രം തമ്പടിച്ചിരുന്ന പന്നി പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങാന്‍ തുടങ്ങി. തിരക്കിലേക്ക് പന്നി കടന്നുവന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

വന്യജീവിശല്യംകൊണ്ട് പൊറുതിമുട്ടിയ മലയോരനിവാസികള്‍ക്ക് പന്നിപ്പെരുപ്പം വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. വീടുകള്‍ക്കു ചുറ്റും പന്നികളുണ്ട്. പകല്‍ പോലും പന്നികളുടെ സാന്നിധ്യം ഉള്ളതിനാല്‍ ആളുകള്‍ പേടിയോടെയാണ് പുറത്തിറങ്ങുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് വെടിവെക്കാന്‍ അനുമതി നല്‍കാന്‍ കഴിയുമെങ്കിലും നടപടി വൈകുന്നുണ്ട്. പലയിടങ്ങളിലും പന്നി വാഹനങ്ങളെയും ആളുകളെയും അക്രമിക്കുന്നുണ്ട്. നടപടി വേഗത്തിലാക്കി പന്നികളെ പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് മലയോര കര്‍ഷകരും നാട്ടുകാരും പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...