ചൂരക്കോട് : ചൂരക്കോട് വിളവെടുക്കാൻ പാകമായ കൃഷിയെല്ലാം പന്നികൾ നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചൂരക്കോട് വഞ്ഞിപ്പുഴ ഏലായിലെ ഒട്ടേറെ കർഷകരുടെ കൃഷികളാണ് നശിപ്പിച്ചത്. വഞ്ഞിപ്പുഴയിൽ സുരേഷ്, സനൽ ഭവനം സദാശിവൻ, ശ്രീനിലയത്തിൽ അനന്ദൻ, കൊച്ചുതുണ്ടിൽ ശിവശങ്കരപ്പിള്ള, കടുവിനാൽ സുജാത, കടുവിനാൽ തങ്കമണി, രേവതി രാഘവൻ, വടക്കടത്തകാവ് സ്വദേശി മണിയൻ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. തെങ്ങിൻതൈ, ചേന, ചേമ്പ്, വാഴ, കാച്ചിൽ എന്നിവയാണ് നശിപ്പിച്ചവയിൽ കൂടുതലും. രാത്രികാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന പന്നികൾ മുഴുവൻ കൃഷിയും കുത്തിയിളക്കുകയാണ്. മിക്കപ്പോഴും വിളവെടുക്കാൻ പാകമായ ഉത്പന്നങ്ങളാണ് നശിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു. ഒരു വർഷം മുമ്പ് കാട്ടുപന്നിയുടെ ശല്യം കാരണം പൊറുതിമുട്ടിയ ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ ചില വാർഡുകളിൽ വനപാലകരുടെ നേതൃത്വത്തിൽ പന്നിയെ വെടിവെച്ച് കൊല്ലാൻ എത്തിയിരുന്നു. പകൽ സമയമായതിനാൽ പന്നികളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് തോക്ക് ലൈസൻസുള്ളവരെ വേണമെന്നാവശ്യപ്പെട്ട് പത്രപരസ്യങ്ങൾ നൽകിയിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നുമായില്ല.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.