സുപ്രീംകോടതി കയറി പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​രം ; മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ഹർജി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: രാഷ്ട്രപതിയെ മറികടന്ന് പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം നിർവഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്നാണ് പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തിന്‍റെ ഉദ്ഘാടനം ഇന്ത്യയുടെ രാഷ്ട്രപതി നിർവഹിക്കണമെന്ന് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹി​ന്ദു​ത്വ ആ​ചാ​ര്യ​ൻ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​നമായ മേയ് 28നാ​ണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ​ ഉ​ദ്​​ഘാ​ട​നം പ്രധാനമന്ത്രി നിർവഹിക്കുന്നത്.

കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു. രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പു​തി​യ പാ​ർ​ല​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം നിർവഹിക്കുന്നതിനെതിരെ പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹർജി സുപ്രീംകോടതിയിൽ എത്തിയിട്ടുള്ളത്. രാ​ഷ്ട്ര​പ​തി​ക്കു പ​ക​രം ഉ​ദ്​​ഘാ​ട​ന ചു​മ​ത​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​യം ഏ​റ്റെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് 20 രാഷ്ട്രീയ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്.പി, സി.പി.ഐ, സി.പി.എം. ജെ.എം.എം, കേരള കോൺഗ്രസ് മാണി, വി.സി.കെ, ആർ.എൽ.ഡി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, ആർ.ജെ.ഡി, മുസ് ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ, എ.ഐ.എം.ഐ.എം എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്. അതേസമയം, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നീ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...