ശബരിമല : തീര്‍ഥാടന കാലം ആരംഭിക്കാന്‍ ആഴ്‌ച്ചകള്‍ മാത്രം ബാക്കി നില്‍ക്കേ പമ്പയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. 18 ലക്ഷം രൂപ ചെലവിട്ട് മരാമത്ത് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. പെയിന്റിങ്ങും ഉണ്ടാകും. ദേവസ്വം മെസിന്റെയും ഗണപതി ക്ഷേത്രത്തിനോട് അനുബന്ധിച്ച കെട്ടിടങ്ങളുടെയും പെയിന്റിംഗ് നടക്കുന്നു. വിനായക ഗസ്‌റ്റ് ഹൗസില്‍ നിന്നും നദിക്ക് അക്കരെയുള്ള മരാമത്ത് കോംപ്ലക്‌സിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിന്റെ പണികളും പൂര്‍ത്തിയായി. മണപ്പുറം ഭാഗത്തും ശൗചാലയങ്ങള്‍ക്ക് സമീപവും സര്‍വീസ് റോഡിലും തളം കെട്ടിക്കിടന്ന ചെളിനീക്കം ചെയ്‌തു.
ചെക്‌ഡാമുകള്‍ക്ക് സമീപ പ്രദേശവും വൃത്തിയാക്കി.
പമ്പയിലെ കെട്ടിടങ്ങളുടെയെല്ലാം പെയിന്റിങും നടക്കുകയാണ്. സന്നിധാനത്ത് വലിയ നടപ്പന്തലില്‍ മൂന്ന് എച്ച്.വി.എല്‍.എഫ് (വലിയ ലീഫുള്ള) ഫാന്‍ സ്‌ഥാപിക്കും. ഭണ്ഡാരത്തില്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ സ്ഥാപിക്കും. അന്നദാനമണ്ഡപത്തില്‍ പാത്രങ്ങള്‍ കഴുകുന്നതിനായി യന്ത്രസംവിധാനം ക്രമീകരിക്കും. പമ്പയില്‍ ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് തുടങ്ങുന്ന ഭാഗം വരെ നടപ്പന്തല്‍ സ്ഥാപിക്കാനുള്ള പണികള്‍ ആരംഭിച്ചു. സര്‍വീസ് റോഡിലേക്ക് മണ്ണും ചെളിയും ഒഴുകി എത്താതിരിക്കാന്‍ വശങ്ങളില്‍ ഓട നിര്‍മ്മിക്കാനുള്ള നടപടി ആരംഭിച്ചു. അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. പെയിന്റിങ്ങും നടന്നു. പതിനെട്ടാം പടിക്ക് മുന്നിലെ ബലക്ഷയം ഉണ്ടായിരുന്ന ഭൂഗര്‍ഭ പാതയുടെ മുകള്‍ വശം ബലപ്പെടുത്തി. ഇതിന് മുകളിലൂടെയാണ് ക്യൂ നില്‌ക്കുന്ന തീര്‍ത്ഥാടകര്‍ പതിനെട്ടാംപടിയിലേക്ക് പ്രവേശിക്കുന്നത്.