നടന്നത് വൻ അപകടം ; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും , പഠനത്തിൽ മിടുക്കർ , കോളേജ് പുരസ്കാര ജേതാക്കൾ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: പിണങ്ങോട് റോഡില്‍ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നു. മൂന്ന് പേരും സ്‌കൂൾ വിദ്യാർത്ഥികളാണ്. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ് ചെന്നെളില്‍ വീട്ടില്‍ അഡോണ്‍ ബെസ്റ്റി എന്നിവരാണ് മരണപ്പെട്ടവർ. അപകടത്തിൽ മരിച്ചത് കോളേജ് പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികളാണ്. സഹപാഠിയായ പേരാവൂർ സ്വദേശി സാൻജോ, സ്നേഹയുടെ സഹോദരി സോന, അഡോണിൻ്റെ സഹോദരി ഡിയോണ എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിൽ മരിച്ച ജിസ്ന മേരി ജോസഫും അഡോൺ ബെസ്റ്റിയും സ്നേഹ ജോസഫും പഠനത്തിൽ മുന്നിൽ നിൽക്കുന്നവരാണ്. അവസാന വർഷ വിദ്യാർഥികൾക്ക് കോളജ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയവരാണിവർ. ‘മോസ്റ്റ് ഇൻസ്പയറിങ് അവാർഡ് നേടിയ അഡോണും ‘അൺസങ് ഹീറോ’ അവാർഡ് നേടിയ ജിസ്നയും കോളജ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്ന സ്നേഹയും കോളജിന് നോവായി മാറിയിരിക്കുകയാണ്.

തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വൈകുന്നേരം ആറുമണിയോടെ നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. നല്ല വേഗതയിലായിരുന്നു കാര്‍ താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറിടിച്ചതിനെ തുടര്‍ന്ന് മരം മുറിഞ്ഞ് വിഴുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. വലിയ അപകടമാണ് നടന്നതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നത്. അപകടം നടന്നയുടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...