പത്തനംതിട്ട : കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലാ ഭരണകൂടവും കൃഷി വകുപ്പും കോന്നി ആഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി പൈനാപ്പിള്‍ ചലഞ്ച് ആവിഷ്‌കരിക്കുന്നു.
ജില്ലയിലെ ഫ്‌ളാറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് എ ഗ്രേഡ് പൈനാപ്പിളുകള്‍ കിലോഗ്രാമിന് 20 രൂപാ നിരക്കില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നു. ഒരു ഓര്‍ഡറിന്റെ ഏറ്റവും കുറഞ്ഞ അളവ് 100 കിലോ ആണ്. ഏപ്രില്‍ 10 വരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ 11 മുതല്‍ ഓര്‍ഡര്‍ ഡെലിവറി നടത്തും. ഏപ്രില്‍ 13 നകം വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ പൈനാപ്പിള്‍ ലഭ്യത അറിയിക്കാവുന്നതാണ് എന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9946673990, 9961200145, 9495734107, 9446340941, 9995089155, 9539003848.