ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ പൈനാപ്പിള്‍ എത്തിക്കാന്‍ ജീവനി – സഞ്ജീവനി പൈനാപ്പിള്‍ ചലഞ്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലാ ഭരണകൂടവും കൃഷി വകുപ്പും കോന്നി ആഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി പൈനാപ്പിള്‍ ചലഞ്ച് ആവിഷ്‌കരിക്കുന്നു.

ജില്ലയിലെ ഫ്‌ളാറ്റുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് എ ഗ്രേഡ് പൈനാപ്പിളുകള്‍ കിലോഗ്രാമിന് 20 രൂപാ നിരക്കില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നു. ഒരു ഓര്‍ഡറിന്റെ ഏറ്റവും കുറഞ്ഞ അളവ് 100 കിലോ ആണ്. ഏപ്രില്‍ 10 വരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ 11 മുതല്‍ ഓര്‍ഡര്‍ ഡെലിവറി നടത്തും. ഏപ്രില്‍ 13 നകം വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ പൈനാപ്പിള്‍ ലഭ്യത അറിയിക്കാവുന്നതാണ് എന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9946673990, 9961200145, 9495734107, 9446340941, 9995089155, 9539003848.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...