തിരുവല്ല : കോവിഡ് 19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലയിലെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലാ ഭരണകൂടവും കൃഷിവകുപ്പും കോന്നി ആഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി ആവിഷ്‌കരിച്ച പൈനാപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് സമൂഹം. ഇതിന്റെ ഭാഗമായി കൈതച്ചക്കയുടെ വിതരണോദ്ഘാടനം തിരുവല്ല വൈ.എം.സി.എ യില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. വൈ എം സി എ പ്രസിഡന്റ് പ്രൊഫ. ഇ.വി തോമസ് , എം.എല്‍ എയില്‍ നിന്നും പൈനാപ്പിളുകള്‍ സ്വീകരിച്ചു. ഒരു ടണ്‍ പൈനാപ്പിളാണ് അംഗങ്ങള്‍ക്കായി തിരുവല്ല വൈഎംസിഎ ഏറ്റെടുത്തത്. ഈ ചലഞ്ചിലൂടെ ഇതുവരെ ജില്ലയില്‍ 10 ടണ്‍ പൈനാപ്പിളിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ചന്ദ്രശേഖരന്‍ അറിയിച്ചു.
പൈനാപ്പിള്‍ ചലഞ്ച് ഏറ്റെടുത്ത് സമൂഹം ; ഒരു ടണ്‍ പൈനാപ്പിള്‍ തിരുവല്ല വൈഎംസിഎ ഏറ്റെടുത്തു
RECENT NEWS
Advertisment