തിരുവനന്തപുരം : മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ പ്രതിപക്ഷം നെറികേട് കാണിക്കരുതെന്നു പിണറായി വിജയന്. മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആള് ആ സ്ഥാനത്തുണ്ടാകരുത് എന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനുവേണ്ടി നെറികേടുകള്‍ കാണിക്കരുത്. ശരിയായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാനവയിലൂടെ ചില കാര്യങ്ങള്‍ കെട്ടിച്ചമച്ച്, ആക്ഷേപമുന്നയിച്ച് പുറത്തുചാടിക്കാം എന്നുവിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടായി പറഞ്ഞു.