പെരളശ്ശേരി: എല്‍ഡിഎഫിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവിടെ മത വര്‍ഗീയതക്കും ആര്‍എസ്‌എസിന്റെ നീക്കങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആ തിരിച്ചറിവുണ്ടായത്.
കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയായി മാറാത്തത് ഇവിടെ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം ജമാ അത്തെ ഇസ്ലാമിക്കു വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എടക്കാട് ബഹുജന കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണ പ്രചരിപ്പിക്കാനുള്ള കേന്ദ്രമായി ജമാ അത്തെ ഇസ്ലാമി മാറിയിട്ടുണ്ട്. മത രാഷ്ട്ര സിദ്ധാന്തവുമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്‌എസിന്റെ മറുപതിപ്പാണെന്നതിനാല്‍ ജമാ അത്തെ ഇസ്ലാമിയെ മുസ്ലിം വിഭാഗത്തിലെ സംഘടനകള്‍ പോലും അകറ്റി നിര്‍ത്തിയിട്ടുണ്ട്. ഇല്ലാത്ത മേന്‍മ യുഡിഎഫിന് ഉണ്ടാക്കി കൊടുക്കാനാകുമോ എന്നാണ് ഇവര്‍ നോക്കുന്നതെന്നും പിണറായി പറഞ്ഞു.