സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി : സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൈസ്തവ സഭകള്‍. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു പകരം യഥേഷ്ടം ലഭ്യമാക്കുന്ന നിലപാട് സമൂഹത്തിന് നല്ലതല്ലെന്നും മദ്യപാനം കുറയ്ക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും മതമേലദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കി.

മദ്യനയത്തില്‍ സര്‍ക്കാരിനെ പരസ്യമായി തിരുത്താനും ക്രൈസ്തവ സഭകള്‍ തയ്യാറാവുകയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും മദ്യപിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനും പിന്തുണയ്ക്കാനും സാധിക്കില്ലെന്ന് മതമേലദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കി.

രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുറമെയുള്ള ആശയപ്രചാരണ വേദി കൂടിയാണ് തെരഞ്ഞെടുപ്പുകള്‍ എന്നിരിക്കെ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തം. മദ്യവര്‍ജ്ജനത്തിന്റെ മാതൃക കാട്ടുന്നതിന് സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്ന് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...