പത്തനംതിട്ട : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലും കമ്മീഷനും നിയമനങ്ങളിൽ കോഴയും വാങ്ങി പിണറായി സർക്കാർ അഴിമതിയെ സ്ഥാപനവൽക്കരിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിസന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. എല്ലാ രംഗത്തും അഴിമതി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മലയാലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചരണ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ തീരാത്ത ദുരിതത്തിലും കഷ്ടപ്പാടിലുമാണ് കഴിയുന്നത്. സഹകരണ സംഘങ്ങൾ കൊള്ളയടിച്ചും നിക്ഷേപകരെ കബളിപ്പിച്ച് ബിനാമി വായ്പ സംഘടിപ്പിച്ചും സി.പി.എം നേതാക്കൾ തടിച്ചു കൊഴുത്തിരിക്കുകയാണെന്നും ഇതിന് ഉത്തരവാദികൾ പിണറായും കൂട്ടരുമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മണ്ഡലം ചെയർമാൻ ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ, യു.ഡി.എഫ് നേതാക്കളായ മലയാലപ്പുഴ ശ്രീകോമളൻ, അനിൽ ശാസ്തമംഗലം, ജയിംസ് കീക്കരിക്കാട്ട്, വി.സി. ഗോപിനാഥ പിള്ള, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണംമണ്ണിൽ, ശ്യാം. എസ്.കോന്നി, അനിൽ വാഴുവേലിൽ, മീരാൻ വടക്കുപുറം, ശശീധരൻ പാറയരുകിൽ, ബെന്നി ഈട്ടിമൂട്ടിൽ, ബിന്ദു ജോർജ്ജ്, ബിജു തോട്ടം, ആശ പെരുമ്പ്രാൽ, ജോസഫ് മാത്യു ചുണ്ട മണ്ണിൽ, ജെയ്സൺ പീടികയിൽ, ബിജു.ആർ.പിള്ള, രാജേന്ദ്രൻ ആചാരി, എന്നിവർ പ്രസംഗിച്ചു. മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി പുതുക്കുളത്ത് സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.