ന്യൂഡല്‍ഹി : എന്‍എസ്എസിന്‍റെ നാമജപ ഘോഷയാത്രക്കെതിരെ കേസ് എടുത്ത പോലീസ് നടപടിയെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്‍റെ പൗരാവകാശങ്ങള്‍ പൂര്‍ണമായി ലംഘിക്കുകയാണ് മാര്‍ക്സിസ്റ്റ് സര്‍ക്കാരെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാന്‍ ആയിരംവട്ടം ആലോചിച്ചവരാണ് കേരള പോലീസ്. ഭഗവാന്‍റെ നാമം ജപിച്ച് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ കലാപക്കുറ്റമടക്കം ചുമത്താന്‍ പിണറായിയുടെ പോലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
അവസരവാദി ബുദ്ധിജീവി സമൂഹവും മതനിരപേക്ഷതക്കാരും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയിൽ കുറ്റകരമായ മൗനം പുലര്‍ത്തുകയാണ്. മന്നത്ത് പത്മനാഭന്‍റെ പിന്‍തലമുറക്കാരെ സിപിഎം നേതാക്കള്‍ നിരന്നുനിന്ന് ആക്ഷേപിക്കുമ്പോളും ഇക്കൂട്ടര്‍ കണ്ടതായി ഭാവിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്പീക്കറോട് നിയമസഭയില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രതികരിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരെയെടുത്ത കേസ് ഇനിയും പിന്‍വലിക്കാന്‍ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ തയാറായിട്ടില്ല. രണ്ട് ദശകത്തിലേറെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആയുധപ്പുരയായ ഗ്രീന്‍വാലിക്ക് സംരക്ഷണം നല്‍കിയവരാണ് ഇക്കൂട്ടരെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033