പത്തനംതിട്ട : സംസ്ഥാന സർക്കാർ ഭരണത്തിന്റെ എല്ലാ മേഖലകളിലും അഴിമതി നടത്തുകയും അതിനെ സാർവത്രികമാക്കി സ്ഥാപനവൽക്കരിക്കുകയും ചെയ്തിരിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. അഴിമതി നിറഞ്ഞ മാഫിയ ഭരണം നടത്തുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മകളുടെ ബ്ലോക്ക്തല ഉദ്ഘാടനം പത്തനംതിട്ട ഈസ്റ്റ് മണ്ഡലത്തിലെ കുമ്പഴ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളിലും മുഖ്യമന്ത്രിയുടെ ഓഫീസും മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കുവാനോ നടപടികൾ സ്വീകരിക്കുവാനോ കഴിയാത്ത വിധം മുഖ്യമന്ത്രിയുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണെന്നും ബി.ജെ പി, സി.പി.എം രഹസ്യ ധാരണയുടെ കഥകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സ്വർണ്ണക്കടത്തും പൊട്ടിക്കലും മാഫിയ പ്രവർത്തനങ്ങളും ഭീകരമായ തോതിൽ വർദ്ധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് നന്നെ തുറന്ന് പറയേണ്ടി വന്നത് ഒന്നും ചെയ്യുവാൻ കഴിയാത്ത ഗതികേടു കൊണ്ടാണ്. മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരുവാൻ നിയമപരവും ധാർമ്മികവുമായ അവകാശം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജി അനിർവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് നാസർ തോണ്ടമണ്ണിൽ അന്ത്യക്ഷത വഹിച്ചു. യു ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ,
സാമുവൽ കിഴക്കുപുറം, സുനിൽ .എസ് . ലാൽ, കെ. ജാസിംകുട്ടി, റോജിപോൾ ഡാനിയേൽ, എം സി ഷെരീഫ്, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, വിജയ് ഇന്ദുചൂഡൻ, റെനീസ് മുഹമ്മദ്, ജി.ആർ ബാലചന്ദ്രൻ, അബ്ദുൾ കലാം ആസാദ്,
പി കെ ഇക്ബാൽ, അജിത് മണ്ണിൽ, എ ഫറൂഖ്, സജി അലക്സാണ്ടർ, സജു ജോർജ്ജ്
രാജു നെടുവേലിമണ്ണിൽ, ടി എച്ച് സിറാജുദ്ദീൻ, മോനി വർഗ്ഗീസ്, സുനിത രാമചന്ദ്രൻ,
ഇന്ദിര പ്രേം, ഉഷകുമാരി, റെജി ബഷീർ, മിനി വിൽസൺ, അഫ്സൽ ആനപ്പാറ,
അബ്ദുൾ ഷുക്കൂർ, വെൽഗേറ്റ് രാജു, വി.കെ രാജു , കെ പി മുകന്ദൻ, എം ആർ രമേശ്,
ബിബിൻ ബേബി, സി കെ അശോക് കുമാർ, പോൾ പറത്തലപ്പാടിയിൽ, മനോജ്മങ്ങാട്ട്, ജോൺസൺ മാടപ്പള്ളിൽ, ബിനു തോമസ്, സോജൻ ജോർജ്ജ്, സജി മാറാലിൽ
എന്നിവർ പ്രസംഗിച്ചു.