പിണറായി സർക്കാർ ജനജീവിതം ദുരിതത്തിലാക്കി ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാണം പോലെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വൈദ്യുതി, വെള്ളക്കരം, വീട്ടുകരം, എന്നിവയുടെ അമിതി വർദ്ധനവ്, പെട്രോളിയം ഉല്പന്നങ്ങളുടെ അധിക സെസ്സ് എന്നിവ മൂലം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന്റെ മുന്നോടിയായി മൈലപ്രാ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചരണ പദയാത്ര മൈലപ്രാ മേക്കൊഴൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇപ്പോഴുള്ള ഭരണം മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടിയുള്ളതാണ്. പദ്ധതികളിലെ വ്യാപകമായ അഴിമതി, സഹകരണ ബാങ്കുകളിലെ നിക്ഷേപ തട്ടിപ്പ് എന്നിവ ഭരണ നേതൃത്വത്തിന്റേയും സി.പി.എം ഉന്നതരുടേയും അറിവോടെയും ഒത്താശയോടെയുമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സർക്കാരിന്റെ അഴിമതികളും സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുകളും അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന്
മുമ്പിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം ചെയർമാൻ വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ജനറൽ സെകട്ടറി സാമുവൽ കിഴക്കുപുറം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ് കോന്നി , ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി പി.കെ.ഗോപി,ഡി സി സി. എക്സിക്യൂട്ടീവ് അംഗം ജെയിംസ് കീക്കരികാട്ട്, യു.ഡി.എഫ് കൺവീനർ രാജു പുല്ലൂർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജേക്കബ് വർഗീസ് ബേബി മൈലപ്രാ, ബിജു സാമുവൽ,ജിജി മരുതിക്കൽ, സി.യു.സി ഇംപ്ളിമെന്റിംഗ് ഓഫീസർ ജെസ്സി വർഗീസ്, ജോർജ്ജ് യോഹന്നാൻ, സിബി ജേക്കബ്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അനിതാ മാത്യു, ബിന്ദു ബിനു, മണ്ഡലം പ്രസിഡന്റ് മഞ്ജു സന്തോഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി മണ്ണാറകുളഞ്ഞി, മേക്കൊഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രകാശ്, എന്നിവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ വി.കെ സാമുവൽ, ഓമന വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ഈശോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. സുനിൽകുമാർ അനിതാ തോമസ്, ജനകമ്മ ശ്രീധരൻ ബൂത്ത് പ്രസിഡന്റുമാരായ ലിബു മാത്യു, ജോൺസൺ, ബെന്നി പാറയിൽ, മാത്തുകുട്ടി ചാമക്കാലായിൽ , കെ.സുരേന്ദ്രൻ, സാംകുട്ടി മണ്ണിലയ്യത്ത്. ആർ പ്രകാശ്, ആകാശ് മാത്യു ,ആഷ്‌ലി ഡാനിയേൽ, ഷിജു മേക്കൊഴൂർ എന്നിവർ പ്രചരണ പദയാത്രക്ക് നേതൃത്വം നല്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...