പത്തനംതിട്ട : പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അധികാര വികേന്ദ്രീകരണമല്ല അധികാര കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്നും തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. മിഷന്‍ 2025 ന്റെ ഭാഗമായി കോണ്‍ഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ചിറ്റൂര്‍ ശങ്കര്‍, സജി കൊട്ടയ്ക്കാട്, റെജി പൂവത്തൂര്‍, എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാര്‍, ഹരികുമാര്‍ പൂതങ്കര, തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആര്‍. ദേവകുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍ എസ്. സന്തോഷ് കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, പഞ്ചായത്ത് പ്രസിഡന്റുമാരായ അനി സാബു, ഷാജി സാമുവല്‍, എ. ബഷീര്‍, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മുഖ്യ പരിശീലകരായ ശ്യാം എസ് കോന്നി, ജെസ്സി വര്‍ഗ്ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.