പിണറായി സര്‍ക്കാര്‍ യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടുകള്‍ നിയമലംഘനo : വിവരാവകാശ രേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടുകള്‍ക്കൊന്നും കേന്ദ്ര അനുമതി വാങ്ങിയിരുന്നില്ലെന്നും നടപടികള്‍ കേന്ദ്ര വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമെന്നും വിവരാവകാശ രേഖ. റംസാന്‍ കിറ്റ് കൈപ്പറ്റല്‍, ഖുറാന്‍ വിതരണം, ഈന്തപ്പഴ വിതരണം, ലൈഫ്മിഷന് വേണ്ടിയുള്ള 20 കോടി കരാര്‍ തുടങ്ങിയവയിലൊന്നും സംസ്ഥാനം അനുമതി വാങ്ങിയില്ല. സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബിനു നല്‍കിയ വിവരാവകാശ മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 2017 മെയ്26ന് ആണ് യുഎഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴ വിതരണത്തിന് തുടക്കമായത്.

ഇതിന് കേന്ദ്രസര്‍ക്കാറില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല. 2019 ജൂണില്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഭക്ഷണ കിറ്റുകളും ഖുറാനും മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യുന്നതിനും അനുമതി തേടിയില്ല. ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ റെഡ്ക്രസന്റും കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി ധാരണാപത്രം ഉണ്ടാക്കാനും അനുമതി വാങ്ങിയില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നു സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിക്കായി നിശ്ചിത ഫോമില്‍ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും വിദേശ സംഭാവന നിയന്ത്രണനിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതും സംസ്ഥാനം ലംഘിച്ചിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റുമായുള്ള അനധികൃത ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നുള്ള പരാതി തുടര്‍നടപടികള്‍ക്കായി കഴിഞ്ഞ ജൂലൈ അഞ്ചിനു വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് (ഗള്‍ഫ്) അയച്ചിട്ടുണ്ട്. ഈ പരാതി തുടര്‍ന്ന് അണ്ടര്‍ സെക്രട്ടറിക്കു (സ്‌പെഷ്യല്‍ യെമന്‍ കുവൈത്ത് സെല്‍) കൈമാറിയതായും നടപടി സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍ നിന്നു ലഭ്യമാക്കുമെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ കരാര്‍ അടക്കം യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപെടലുകളില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടിരുന്നത്. യുഎഇ കോണ്‍സുലേറ്റുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെല്ലാം ഇപ്പോള്‍ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...