രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം. തമിഴ്‌നാട്ടില്‍ ഡിഎംകെയോട് കാണിച്ച ചതി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസിന് രാഷ്ട്രീയ സത്യസന്ധതയില്ലെന്നും മുന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ‘രാഹുല്‍ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട. രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി. രാഹുല്‍ഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് നമ്മള്‍ പാര്‍ലമെന്റില്‍ കണ്ടതാണല്ലോ’- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിന് താന്‍ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് ടി വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പിണറായി വിജയന്റെ വീട്ടില്‍ അടക്കം ഇ ഡി റെയ്ഡ് നടത്തിയത് അതിനാല്‍ ആണെന്നും രാഷ്ട്രീയ വേട്ടയാടലുകള്‍ അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹം വിമര്‍ശിച്ചു. കേസുകള്‍ നിയമപരമായി ടി വീണ തന്നെ കൈകാര്യം ചെയ്യുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...