തിരുവനന്തപുരം: തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ പരിഗണന ചികിത്സ ലഭ്യമാക്കലിനാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കും. കോയമ്പത്തൂരില്‍ നിന്ന് നാട്ടിലെത്താന്‍ താത്പര്യമുള്ളവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത കൃഷിവകുപ്പ് മന്ത്രിമാര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. പാലക്കാട് എസ്പി സംഭവ സ്ഥലത്തുണ്ട്. ആവശ്യമായ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9495099910
തമിഴ്‌നാട്ടിലെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7708331194