തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദമുന്നയിച്ച് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു. രാജ്ഭവനിലെത്തിയ പിണറായി ഗവര്‍ണര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി ഇടതു മുന്നണി മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍, എന്‍ സി പി, ജനാദാതള്‍ എസ്, എല്‍ ജെ ഡി, ഇടത് സ്വതന്ത്രന്മാര്‍ തുടങ്ങിയവര്‍ ഇടത് സര്‍ക്കാര്‍ രൂപവത്ക്കരണത്തെ പിന്തുണച്ച് കത്ത് നല്‍കിയിട്ടുണ്ട്.