തിരുവനന്തപുരം : കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി. പ്രതിരോധത്തില്‍ കേരള മാതൃക തെറ്റെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. മഹാമാരിയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്‍റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു. ഇത് വീഴ്ചയെങ്കില്‍ ആ വീഴ്ചയില്‍ അഭിമാനിക്കുന്നുവെന്നും ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പറയുന്നു.
രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു ; മറുപടിയുമായി മുഖ്യമന്ത്രി
RECENT NEWS
Advertisment