സേലത്ത് കേരള എക്സൈസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട

For full experience, Download our mobile application:
Get it on Google Play

സേലം : കേരള എക്സൈസിന്‍റെ വന്‍ സ്പിരിറ്റ് വേട്ട. കേരളത്തിലേയ്ക്ക് കടത്താനായി സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 10850 ലിറ്റര്‍ സ്പിരിറ്റാണ് റെയ്ഡില്‍ പിടികൂടിയത്. കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സും എക്സൈസ് എന്‍ഫോഴ്സ്മെന്‍റും സംയുക്തമായി സേലത്ത് നടത്തിയ റെയ്ഡിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്.

സേലം ശ്രീനായിയ്ക്കാംപെട്ടിയിലെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 310 കന്നാസുകളിലായി 10850 ലിറ്റര്‍ സ്പിരിറ്റാണ് തമിഴ്നാട് പൊലീസിന്‍റെ കൂടി സഹായത്തോടെ പിടിച്ചെടുത്തത്. കേസില്‍ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരസ് എന്നിവരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയുടേതാണ് ഈ ഗോഡൗണെന്ന് അധികൃതര്‍ പറഞ്ഞു. മധ്യപ്രദേശില്‍ നിന്നും സ്പിരിറ്റത്തിച്ച്‌ സേലത്തെ ഗോഡൗണില്‍ സൂക്ഷിച്ച ശേഷം, പിന്നീട് ചെറിയ ലോഡുകളിലായി കേരളത്തിലേക്ക് കടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

സേലത്ത് നിന്നും കന്യാകുമാരി വഴിയും, പാലക്കാട് വഴിയുമാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിയ്ക്കുന്നത്. ആറു മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട് തിരുവള്ളൂരില്‍ നിന്നും 20,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. അതിന് ശേഷം നടക്കുന്ന വലിയ സ്പിരിറ്റ് വേട്ടയാണിത്. എക്സൈസ് അസിസ്റ്റന്‍റെ ഇന്‍സ്പെക്ടര്‍ സി.സെന്തില്‍കുമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലേക്കുള്ള സ്പിരിറ്റ് സൂക്ഷിച്ച നാല് ഗോഡൗണുകളാണ് തമിഴ്നാട്ടില്‍ കണ്ടെത്തിയത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കൂടുതല്‍ പരിശോധന നടത്താനാണ് എക്സൈസ് തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...