ഗൗരിനന്ദക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പോലീസിനെ വെല്ലുവിളിച്ച് വീഡിയോ ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : പോലീസിനെ വെല്ലുവിളിച്ച് സമൂഹ മാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പോത്തുകല്ല് കോടാലിപ്പൊയില്‍ മുണ്ടമ്പ്ര അബ്ദുറഹിമാന്‍ (36) എന്നയാളെയാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് ലോക്ക്ഡൗണില്‍ സാമൂഹ്യ അകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരി നന്ദക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് പേരും വിലാസവും വെളിപ്പെടുത്തി യുവാവ് സോഷ്യല്‍ മീഡിയയില്‍ പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.

ഒമ്പതാം തീയതിയാണ് പോസ്റ്റ് പോലീസ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ ഭീഷണിപ്പെടുത്തി ജോലിയില്‍ നിരുത്സാഹപ്പെടുത്തുക, പൊതുജനത്തെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഗൗരിനന്ദയുടെ പോലീസിനെതിരെയുള്ള പ്രതികരണം. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് വയോധികനെതിരെ പെറ്റിയടിച്ച പോലീസ് നടപടിക്കെതിരെയാണ് ഗൗരിനന്ദ പ്രതികരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഗൗരിനന്ദക്കെതിരെ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...