16 കാരിയെ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : 16കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പ്രതി പടിഞ്ഞാറന്‍വീട്ടില്‍ ജംഷീറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് വീട്ടിലെത്തിയ ജംഷീര്‍ സംസാരിക്കുന്നതിനിടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ കാരണം പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തൂ. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുവിനെ തള്ളിവീഴ്ത്തി ജംഷീര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വായില്‍ തുണിതിരുകിയിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയെ തിരുവിഴാംകുന്നില്‍ നിന്ന് പോലീസ് പിടികൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...