കരമനയില്‍ മീന്‍തട്ടിത്തെറിപ്പിച്ചത് മരിയ പുഷ്പം തന്നെയെന്നു പോലീസിന്റെ റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

കരമന : ബുധനാഴ്ചയാണ് വലിയതുറ സ്വദേശിനി മരിയ പുഷ്പത്തിന്റെ മീനും പാത്രവും കരമന പോലീസ് തട്ടിത്തെറിപ്പിച്ചതായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. പോലീസിനെ കുറ്റപ്പെടുത്തിയും ഇവര്‍ക്ക് പിന്തുണയും നല്‍കിയും നാട്ടുകാരുമെത്തിയതോടെ പ്രതിഷേധം ശക്തമായി. ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്‌താണ് പ്രശ്നം പരിഹരിച്ചത്. മരിയപുഷ്പത്തിനെതിരെ കേസെടുത്തിട്ടില്ലെന്നും കരമന പോലീസ് പറഞ്ഞിരുന്നു.

അതേസമയം മരിയ പുഷ്പം മീനും പാത്രവും സ്വയം തട്ടിത്തെറിപ്പിച്ചതാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. മാറിയിരുന്ന് കച്ചവടം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തില്‍ ഇവര്‍ മനപൂര്‍വം മീന്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യയ്ക്ക് കൈമാറി. സംഭവം കണ്ടുനിന്ന മൂന്നുപേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സി.സി ടിവി പരിശോധിച്ച ശേഷമാണ് സ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയത്.

പോലീസുകാര്‍ ജിപ്പില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നും വാഹനത്തില്‍ ഇരുന്നുകൊണ്ട് മരിയ പുഷ്പത്തോട് സംസാരിക്കുകയാണുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ മൊഴിയില്‍ പറയുന്നു. ജീപ്പ് പാലത്തില്‍ നിറുത്തുന്നതും സെക്കന്‍ഡുകള്‍ക്കകം പോകുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...