Thursday, May 16, 2024 9:17 pm

‘ഫര്‍സീന്‍ മജീദിനെതിരെ ഏഴ് കേസുകള്‍ മാത്രം’ ; 19 കേസുണ്ടെന്ന മുന്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച കേസിലെ പ്രതി ഫര്‍സീന്‍ മജീദിനെതിരെ 19 കേസുണ്ടെന്ന സ്വന്തം വാദം തിരുത്തി മുഖ്യമന്ത്രി. രേഖാമൂലം സഭയില്‍ നല്‍കിയ മറുപടിയിലാണ് ഏഴ് കേസുകളാണ് ഉള്ളതെന്ന മുഖ്യമന്ത്രിയുടെ തിരുത്ത്. ഫര്‍സീന്‍ മജീദിനെ പ്രതിപക്ഷം സഭയില്‍ ന്യായീകരിച്ചപ്പോഴാണ് മുഖ്യമന്ത്രി കണക്കിന് പരിഹസിച്ചത്. ഇത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുകയും ചെയ്തു. ജൂലൈ 20 നാണ് സഭയില്‍ ഈ വാക്‌പോര് അരങ്ങേറിയത്. എന്നാല്‍ അടുത്ത സഭാ സമ്മേളനം ആയപ്പോഴേക്കും 19 കേസുകള്‍ എന്നതില്‍ നിന്നും കുത്തനെ താഴേക്ക് പോയി.

സെപ്തംബര്‍ ഒന്നിന് എം.കെ മുനീറിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഫര്‍സീന്‍ മജീദിന് എതിരെയുള്ള കേസുകള്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇത് പ്രകാരം വിമാനത്തിലെ പ്രതിഷേധമടക്കം 7 കേസുകളാണ് ഉള്ളത്. ഇതില്‍ ആറും മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ കൂടുതലും ഷുഹൈബ് വധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടേയും പ്രകടനകളുടേയും പേരിലുള്ളതാണ്. ഒരു കേസ് ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് വലിച്ചിഴച്ചതിന് എതിരെ കെഎസ് യു നടത്തിയ പ്രകടനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ളതുമാണ്. നിലവില്‍ ഫര്‍സീനെതിരെ കാപ്പ ചുമത്താന്‍ പോലീസ് റിപ്പോര്‍ട്ട് കളക്ടറുടെ പരിഗണനയിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിഞ്ചുകുഞ്ഞിന്‍റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ഇല്ലാതാക്കരുത് –...

0
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാലു വയസുകാരിയുടെ...

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ് ; ഡോക്ടർക്ക് സസ്പെൻഷൻ

0
കോഴിക്കോട് : മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ നടപടി. നാലു വയസുകാരിയ്ക്ക്...

കേരളത്തിലെ സി.പി.എം ബിജെപിയുടെ വർഗ്ഗീയ ധ്രൂവികരണത്തിന് കുട പിടിക്കുന്നു – അഡ്വ. പഴകുളം മധു

0
മനാമ : നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗ്ഗീയതയാണ്....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ശക്തമായ കാറ്റ്: പൊതുജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ...