തിരുവനന്തപുരം: വിദേശയാത്ര വിവാദമായതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും കുടുംബവും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ യൂറോപ്യന്‍ യാത്ര കേരളത്തിന് ഏറെ ഗുണം ചെയ്തുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു. യൂറോപ്യന്‍ യാത്ര വിനോദയാത്ര ആയിരുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് നേരിട്ട് വാര്‍ത്താസമ്മേളനം വിളിച്ച് യാത്ര കേരളത്തിന്റെ പ്രയോജനത്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.
വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന ആമുഖത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യ ലക്ഷ്യത്തോടെയായിരുന്നു യാത്ര. ലക്ഷ്യമിട്ടതിനേക്കാള്‍ ഗുണങ്ങള്‍ യാത്ര കൊണ്ട് നേടാനായി. പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം ലഭിച്ചു. സംസ്ഥാനത്തിന്റെ നേട്ടം ലക്ഷ്യമിട്ട് മാത്രമായിരുന്നു വിദേശയാത്ര നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.