കെ.സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു ; പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ തന്റെ  മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ  തന്നെ ഒരു വിശ്വസ്തന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്റെ  പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.

ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തന്‍ പറഞ്ഞെങ്കിലും കെ. സുധാകരന്‍ അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാന്‍ പറ്റുമായിരുന്നില്ല. എനിക്ക് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പേടിക്കുമെന്ന് കരുതി ഇക്കാര്യം ഭാര്യയോട് പോലും വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരന്‍ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് യഥാര്‍ഥത്തില്‍ നടന്നിട്ടില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.

ബ്രണ്ണന്‍ കോളജില്‍ കെ.എസ്.യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താന്‍ അവിടെ ഉണ്ടായിരുന്നത്. ഫ്രാന്‍സിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതില്‍ പറയുന്നു. കത്തി കൊണ്ട് നടക്കുന്ന പലരേയും തനിക്ക് അറിയാമെങ്കിലും ഈ ഫ്രാന്‍സിസ് എന്നുപറയുന്നയാളെ തനിക്ക് പരിചയമില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. ഏകദേശം 20 മിനിറ്റോളം എടുത്താണ് പിണറായി വിജയന്‍ തനിക്കെതിരെ സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....