Thursday, May 15, 2025 2:10 am

മോഹൻലാൽ വിശേഷണം ആവശ്യമില്ലാത്ത കലാകാരൻ : പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഹൻലാൽ വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണ് മോഹൻലാൽ. മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിൻ്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണെന്നും കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണ് ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാമേഖലയിലടക്കം സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണം. കലാകാരികൾക്ക് ഉപാധികൾ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂർ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികൾക്കും മോഹൻലാൽ ഉപഹാരങ്ങൾ നൽകും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. പ്രശസ്ത പിന്നണി​ഗായകൻ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ശ്രീകുമാരൻ തമ്പിയുടെ ​ഗാനങ്ങൾ കോർത്തിണക്കിയ ​ഗാനസന്ധ്യയും നടക്കും. സി ശിവൻകുട്ടിയായിരിക്കും ചടങ്ങിന് സ്വാ​ഗതമർപ്പിക്കുക. ​ഗോകുലം ​ഗോപാലൻ അധ്യക്ഷത വഹിക്കും. മുൻനിയമസഭാ സ്പീക്കർ എം വിജയകുമാർ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് എന്നിവർ ആശംസാപ്രസംഗം നടത്തും. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ മുൻകാല പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരൻ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആൽബം നിംസ് എംഡി ഡോ. ഫൈസൽഖാൻ മോഹൻലാലിന് കൈമാറും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....