മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ ക്രമക്കേട് ഇഡി അന്വേഷിക്കണം ; തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ ക്രമക്കേടിനെതിരെ ഇഡി അന്വേഷിക്കണമെന്ന് തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ക്രമക്കേട് നടത്തിയെന്ന് ആരോപിക്കുന്ന സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് ഭരണസമിതി ഒളിച്ചോടാൻ ശ്രമിക്കുകയാണ്. കൂലി വേലക്കാരായ നിക്ഷേപകരുടെ പണം തിരികെ കൊടുക്കാത്ത അവസ്ഥയിലാണിപ്പോൾ. ഇതിനെതിരെ സർക്കാർ ഇഡി അന്വേഷണം നടത്തിയില്ലെങ്കിൽ തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് പ്രവർത്തകർ അറിയിച്ചു. തണ്ണിത്തോട് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, വൈസ് പ്രസിഡന്റുമാരായ പ്രമോദ് താന്നിമൂട്ടിൽ, അജയൻപിള്ള തണ്ണിത്തോട്, ജോയ് തോമസ്, ഷമീർ തടത്തിൽ, അനിൽ, വസന്ത ചിറ്റാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീർ, ഭാരവാഹികളായ മിനി വിനോദ്, ലില്ലി ബാബു, എൽസി ഈശോ, ശശി പാറയരികിൽ,ശ്യാം എസ് നായർഎന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി

0
ആലപ്പുഴ: പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന്...