പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി. കളര്‍കോട് സ്വദേശിയായ അര്‍ജുന്‍ എന്ന യുവാവാണ് പുന്നപ്ര പോലീസിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് തന്നെ മര്‍ദിച്ചതെന്ന് അര്‍ജുന്‍ പറയുന്നു. മര്‍ദനത്തില്‍ വലതുകൈക്ക് പൊട്ടലുണ്ടായി. മര്‍ദന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തന്റെ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ എറിഞ്ഞുപൊട്ടിച്ചതായും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം പുന്നപ്ര പോലീസ് നിഷേധിച്ചു. ബാറിന് സമീപം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സംഘത്തെ ബലം പ്രയോഗിച്ച് അവിടെനിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വാദം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്

0
കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍...

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....