ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും യുദ്ധകാല അടിസ്ഥാനത്തില്‍ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 290 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1500 പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. മലയാളികളെ ഉള്‍പ്പെടെ കണ്ടെത്താന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടല്‍ നടത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇന്ത്യയിലേക്ക് വൈദ്യുതി എത്തിക്കുന്ന ദേവിഘട്ട് ഉള്‍പ്പെടെ 13-ഓളം പ്രധാന ജലവൈദ്യുത നിലയങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രളയം ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. അതിനിടെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായങ്ങളുമായി ഇന്ത്യ രംഗത്തുണ്ട്. ഇന്നലെ പ്രഖ്യാപിച്ച 5 ലക്ഷം ഡോളറിന് പുറമേ നേപ്പാളിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...