താഴെ പൂച്ചക്കുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി : കരിമാൻതോട് താഴെപൂച്ചകുളത്ത് പുലിയെ കണ്ടതായി അഭ്യൂഹം. തണ്ണിത്തോട് സ്വദേശി ദക്ഷ ശിലയിൽ സുകേശന്റെ പറമ്പിൽ ആണ് പുലിയെ കണ്ടതായി പറയുന്നത്. പൂച്ചക്കുളം സ്വദേശിയായ ഒരാൾ ഈ ഭൂമിയിൽ പാട്ടത്തിന് കൃഷി ചെയ്യുകയാണ്. ഈ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ ആണ് പുലിയുടെ കാൽപാടുകൾ കണ്ടത്. പിന്നീട് ഇത് ഓടി പോകുന്നത് കണ്ടതായും പറയുന്നു. രണ്ടാഴ്ചക്ക് മുൻപും ഇതിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയവർ പുലിയെ കണ്ടതായി പറയുന്നുണ്ട്. റബ്ബർ തോട്ടത്തിൽ പാറയുടെ പുറത്ത് കിടന്ന് ഉറങ്ങിയിരുന്ന പുലി ആളനക്കം കേട്ട് ഓടിപ്പോയതായാണ് പറയുന്നത്. രണ്ടാഴ്ചകൾക്ക് മുൻപ് ഇതിന് സമീപപ്രദേശമായ തൂമ്പാകുളം മേൽത്തട്ട് ഭാഗത്ത് വളർത്തുനായയെ പുലി പിടിച്ചിരുന്നു. മുൻപ് പല തവണ വനം വകുപ്പ് ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിവിടം. പ്രദേശത്തെ പല വീടുകളിൽ നിന്നും വളർത്തു നായകളെ കാണാതെയാകുന്നതും പുലിയുടെ സാന്നിധ്യം ഉള്ളതിനാൽ ആണെന്നും അഭ്യൂഹം ഉയരുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...