ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിക്കേണ്ട ഭാഗത്തേക്ക് റോഡ്‌ ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ സഹകരണത്തോടെ താത്കാലിക റോഡ്‌ നിര്‍മ്മിച്ചാണ് ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ മണ്ണില്‍പുത്തന്‍ വീട്ടില്‍ ബിന്ദുവിന്റെ  പശുക്കിടാവിനെ അജ്ഞാത ജീവി കൊന്ന് ഭക്ഷിച്ചതായി കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പശുക്കിടാവിന്റെ ജഡാവശിഷ്ടങ്ങള്‍ കിടന്നിരുന്നതിന് തൊട്ടടുത്തായി കാട്ടുപന്നിയുടെയും നായയുടെയും അസ്ഥികളും വനപാലകര്‍ കണ്ടെത്തി. പശുക്കിടാവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നുവെങ്കിലും ജീവി ഏതാണെന്ന് വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കടുവയാണ് അക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജീവി ഏതാണെന് സ്ഥിരീകരിക്കാന്‍ സ്ഥലത്ത് കഴിഞ്ഞ ദിവസം നിരീക്ഷണ ക്യാമറ സ്ഥാപിച്ചുവെങ്കിലും ഫലം കണ്ടില്ല. വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ആവോലിക്കുഴി.

മുന്‍പ് ഇതേ വാര്‍ഡില്‍ അതുമ്പുംകുളത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പുലി കെണിയില്‍ വീഴുകയും ചെയ്തിട്ടുണ്ട്. അവോലിക്കുഴിയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. ആവോലിക്കുഴിയില്‍ നിന്നും എലിമുള്ളുംപ്ലാക്കലിലേക്ക് പോകുന്ന റോഡിന് സമീപത്തായാണ് പശുക്കിടാവിന്റെ  ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആവോലിക്കുഴിയിലെയും എലിമുള്ളുംപ്ലാക്കലിലെയും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന പാതയ്ക്ക് അരികിലാണ് സംഭവം നടന്നത് എന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്

0
കാഠ്മണ്ഡു: ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകന്നതായി നേപ്പാള്‍ പോലീസ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍...