റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും ഒത്തൊരുമയും കേരളത്തിന് മികച്ച മാതൃകയായെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. കേരള ടൂറിസം പ്രമോഷൻ കൗൺസിൽ റാന്നിയിൽ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. പ്രളയത്തിൽ തകർന്ന റാന്നിയെ പഴയപോലെ സുന്ദരമാക്കിയ ഹരിത കർമ്മ സേനാ പ്രവര്‍ത്തകരെ അഭിമാനത്തേടെയാണ് ഓണാഘോഷദിനം ആദരിക്കുന്നതെന്ന് പഴകുളം മധു എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നി നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും ഹരിത കർമ്മസേന അംഗങ്ങൾക്കും റാന്നിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും റാന്നി എം.എൽ.എ യുടെ ഓണസമ്മാനമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാരായ സോണിയ മനോജ്, ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജൂലി സാബു ഓലിക്കൽ, സതീഷ് ബാബു, പഞ്ചായത്ത് പ്രസിഡന്‍റ്മാരായ ശശികല രാജശേഖരൻ, ബി.സുരേഷ്, അജീന നജിബ്, അനിൽ കുമാർ, രമാ ദേവി, ഡി.സുനിൽ കുമാർ, ബിന്ദു സജി, വൈസ് പ്രസിഡന്‍റ്മാരായ സ്വപ്ന സുസൻ ജേക്കബ്, സൗമ്യ ജി.നായർ, സംഘാടക സമിതി ചെയർമാൻ അഡ്വ.സിബി താഴത്തില്ലത്ത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, അനി വലിയകാല, അന്നമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോട്ടാങ്ങൽ പടയണി, കുട്ടനാട് നാടൻ പാട്ട് മേള, ചെണ്ട മേളം, കോൽകളി തുടങ്ങിയ കലാപരിപാടികളും നടന്നു.































