പാലക്കാട് : പിണറായി വിജയനെ എന്തു വിളിച്ചാലും എന്താണെന്ന് മന്ത്രി എ.കെ.ബാലൻ. ക്യാപ്റ്റനെന്നോ കമാൻഡറെന്നോ ലീഡറെന്നോ വിളിച്ചോട്ടെ. അതിന് നിങ്ങൾക്കെന്താണ്. ഞാൻ വിജയേട്ടാ എന്നാണു വിളിക്കാറ്. എന്നെ ബാലേട്ടാ എന്നാണു പലരും വിളിക്കാറ്. എന്റെ അച്ഛന്റെ പ്രായത്തിലുള്ളവരും ബാലേട്ടായെന്ന് വിളിക്കും. വീട്ടിൽ വല്ലാതെ സ്നേഹം കൂടിക്കഴിഞ്ഞാൽ ഓരോരുത്തരും എന്തൊക്കെ വിളിക്കുന്നുണ്ടാകും. ഒന്നും കിട്ടാത്തതുകൊണ്ടാണ് ഇപ്പോൾ ക്യാപ്റ്റൻ വിളി വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.