തിരുവനന്തപുരം : എന്‍എസ്എസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍എസ്എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട വിധത്തില്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വസ്തുതാ വിരുദ്ധമാണോയെന്ന് പരിശോധിക്കണം. എന്‍എസ്എസ് നിലപാട് എല്ലാ കാലത്തും സമദൂരമാണെന്നും ചിലപ്പോള്‍ ശരിദൂരം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസിന് അവരുടേതായ ഒരു നിലപാട് കാണുമല്ലോ ? അവര്‍ പറയുന്നത് എല്ലാ കാലത്തും സമദൂരം എന്നതാണ്. ശരിദൂരവും ഒരുഘട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കത്തക്ക ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് വസ്തുതാപരം അല്ലാതിരിക്കുമ്പോള്‍ ജനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.