പത്തനംതിട്ട: സംഘപരിവാർ ദാസ്യത്തിൽ സർവ്വസീമകളും ലംഘിച്ച പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ മാഹീൻ. യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട എസ്.പി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് അജണ്ടയുടെ ഭാഗമായി മലപ്പുറം ജില്ലയെ വ്യാജമായി ക്രിമിനൽവൽക്കരിക്കാൻ ആഭ്യന്തരവകുപ്പ് ശ്രമിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി യുടെ സംഘപരിവാർ ബാന്ധവം തെളിവ് സഹിതം പുറത്തു വന്നിട്ടും മുഖ്യമന്ത്രി പൂർണ സംരക്ഷണമാണ് നൽകുന്നത്. മുമ്പ് കേട്ടുകേൾവിയില്ലാത്ത വിധം കൊടുംകുറ്റവാളികളുടെ സംഘമായി പോലീസ് സേന മാറിയിരിക്കുന്നു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷാനവാസ് അലിയാർ, ജില്ലാ പ്രസിഡൻ്റ് സമദ് മേപ്രത്ത്, ജനറൽ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ്, യൂത്ത് ലീഗ് ദേശീയ എക്സ്ക്യൂട്ടിവ് അംഗം നിതിൻ കിഷോർ, ജില്ലാ ജനറൽ സെക്രട്ടറി ജാഫർ ഖാൻ. വനിത ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റേക്കര, സിയാ മജീദ്. തൗഫീക് എം കൊച്ചുപറമ്പിൽ, ഖൈസ് അടൂർ, സിറാജ് പീടികയിൽ, ജിഷാദ്, ലീഗ് നേതാക്കളായ എം.എം. ബഷീർ കുട്ടി, തെക്കേത്ത് അബ്ദുൽ കരീം, എം. എച്ച് ഷാജി, നിയാസ് റാവുത്തർ, അസീസ് ചു ങ്കപ്പാറ, അബ്ദുൽ മുത്തലിബ്, എൻ. എ.നൈസാം , അനീർ തിരുവല്ല, കെ.പി. കൊന്താലം, ഷൈജു ഇസ്മാഈൽ, മാലിക് മുഹമ്മദ്, മൻസൂർ റാവുത്തർ, മുഹമ്മദ്, പോൾ. എം. പീറ്റർ ഓലിക്കുളങ്ങര സുരേന്ദ്രൻ, കാസിം പന്തളം, സിറാജ് വെള്ളാപ്പള്ളിൽ, രാജാ മുഹമ്മദ്, സിറാജുദ്ദീൻ പുത്തൻവീട്, മന്ദിരം അൻസാരി, ഷാലുഖാൻ പന്തളം, ഷിവരാജൻ സർ, സാദിഖ് പന്തളം, നാസർ പുത്തൻ പുരയിൽ പായിപ്പാട്, യാസീൻ, അബ്ദുൽ സലാം തിരുവല്ല, ഷെരീഫ് പത്തനംതിട്ട, റാഷിദ് പന്തളം, അൽത്താഫ് കുലശേഖര പതി തുടങ്ങിയവർ സംസാരിച്ചു.