ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശംഖുമുഖം ബീച്ച് പരിസരത്ത് നിന്നും ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികളെ പോലീസ് പിടികൂടി. നെടുമങ്ങാട് മന്നൂർക്കോണം പേരിലയിൽ രാജീവ്(22), പൂന്തുറ മാണിക്യവിളാകത്ത് അൽത്താഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഡോക്‌റുടെ ബൈക്കും മൊബൈൽ ഫോണും പോലീസ് സംഘം കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ 30-ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ശംഖുമുഖത്തെത്തിയ ഡോക്ടറുടെ ബൈക്കാണ് മോഷ്ടാക്കൾ കവർന്നത്. ബൈക്കിനുള്ളിലുണ്ടായിരുന്ന മൊബൈൽഫോണും കവർന്നു. തീരത്ത് ഒരുമണിക്കൂറോളം വിശ്രമിച്ചശേഷം ഡോക്ടര്‍ തിരികെ എത്തിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് മനസിലായത്.

സമീപത്ത് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് വലിയതുറ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എസ്.എച്ച്.ഒ. അശോക കുമാർ, എസ്.ഐമാരായ എം. ഇൻസമാം, എസ്.വി. അജേഷ് കുമാർ, സി.പി.ഒ. വരുൺഘോഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഒന്നാം പ്രതി രാജിവിനെതിരെ പോക്‌സോ കേസും രണ്ടാം പ്രതി അൽത്താഫിന്റെ പേരിൽ പൂന്തുറ സ്‌റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...