കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

ഇഡിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണ്. എൻ്റെ മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് ‘ഒറാക്കിൾ’ എന്ന പ്രമുഖ സ്ഥാപനത്തിലാണ്. പിന്നീട് വിവാഹ ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അവിടെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പളത്തിൽ തന്നെ തുടരാൻ കഴിയുമായിരുന്ന സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം തുടങ്ങുന്നത്. ഇതിനിടയിൽ മതതീവ്രവാദികൾ നടത്തുന്ന സ്ഥാപനത്തിന് ഐടി സേവനം നൽകുന്നു എന്ന ആരോപണം ചിലർ ഉയർത്തിയപ്പോൾ, അത് ഉന്നയിച്ചവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നതാണ്. പിന്നീട് സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതും അതിനുള്ള എല്ലാ നികുതികളും അടച്ചതും.

ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോൾ ഇഡി കണ്ടെത്തിയിരിക്കുന്നത് എന്ന് പറയുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങൾ ഇഡിയെ പോലുള്ള ഒരു ഏജൻസി ഉന്നയിക്കുമ്പോൾ ‘പിണറായി വിജയൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി’ എന്ന് വലിയ അക്ഷരങ്ങളിൽ നിരത്തുകയാണ് ഇവിടെ ചില മാധ്യമങ്ങൾ. നിങ്ങൾ അത് വലിയ അച്ചിൽ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല എൻ്റെ ജീവിതമെന്നും അത് ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....