കുന്നന്താനം : പിണറായി വിജയൻ കേരളത്തിലെ ജനങ്ങളിൽ നിന്നും ഒറ്റപെട്ടിരിക്കയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമതി അംഗം പ്രൊഫ. പി. ജെ. കുര്യൻ പ്രസ്താവിച്ചു. യുഡിഫ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന പദയാത്രകളുടെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുക്കുകയായിരുന്നു അദ്ദേഹം. അഴിമതിമതിയും, സ്വജന പക്ഷപാതവും, സഹകരണബാങ്ക് കൊള്ളയും സംസ്ഥാന സർക്കാർ മുഖമുദ്രയാക്കിരിക്കുകയാണ്. കേരളം രൂപീകൃതമായതിന് ശേഷം ഇത്രയധികം ജനങ്ങൾ വെറുത്ത ഒരു ഗവണ്മെന്റ് മുൻപ് ഉണ്ടായിട്ടില്ല. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ പിണറായി വിജയൻ കേരളത്തെ കൊള്ളക്കാരുടെ താവളമാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി, യുഡിഫ് ജില്ലാ കൺവീനവർ എ. ഷംസുദീൻ, മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് കെ. ഇ. അബ്ദുറഹ്മാൻ, ആർ. എസ്. പി. പി. ജി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. പ്രസന്നകുമാർ, അഡ്വ. കെ. ജയവർമ്മ, അഡ്വ. റെജി തോമസ്, ലാലു തോമസ്, മാത്യു ചാമത്തിൽ കോശി പി സക്കറിയ, തോമസ് മാത്യു ആനിക്കാട്, എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, മധു സൂതനൻ നായർ, മാന്തനം ലാലൻ, എം എം റെജി, അജിമോൻ കയ്യാലാത്ത്, വി. ജെ. റെജി, സി പി ഓമനകുമാരി, ഗ്രേസി മാത്യു, മാലതി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഒക്ടോബർ 15 വരെ നടക്കുന്ന പദയാത്രകൾക്ക് ജില്ലയിലെ യുഡിഫ് മണ്ഡലം കമ്മറ്റികൾ നേതൃത്വം നൽകും. 18 ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയലിന് ജില്ലയിൽ നിന്നും പതിനായിരം പ്രവർത്തകർ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033