തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ സങ്കല്‍പത്തെ നെഞ്ചേറ്റുന്നത്. ഈ ശ്രീകൃഷ്ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടന്നു. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.