ഏഴംകുളം പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേര്‍ റവന്യൂ ടവറിലെ ലിഫ്റ്റിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂർ : റവന്യൂടവറിലെ ലിഫ്റ്റ് തകരാറിലായതോടെ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ പോയ ഏഴംകുളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉൾപ്പെടെ മൂന്നുപേർ കുടുങ്ങി. അഡ്വ. താജുദ്ദീനും മറ്റ് രണ്ടു പേരുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഒടുവിൽ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി ലിഫ്റ്റിന്റെ തകരാർ പരിഹരിച്ചതോടെയാണ് ആളുകളെ ലിഫ്റ്റിൽ നിന്ന്‌ ഇറക്കാനായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. റവന്യൂടവറിലെ അഞ്ചാംനിലയിൽ പട്ടയവിതരണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് റവന്യൂടവറിന്റെ കോടതിയുടെ ഭാഗത്തെ ലിഫ്റ്റിൽ താജുദ്ദീൻ കയറിയത്.

നാലാം നിലയിൽ പോകുന്നതിനായി മറ്റ് രണ്ടുപേർ കൂടി ലിഫ്റ്റിൽ കയറി. മൂന്നാംനിലയിൽ എത്തിയപ്പോൾ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചു. തുടർന്ന് വൈദ്യുതി ബന്ധവും നിലച്ചതായി താജുദ്ദീൻ പറഞ്ഞു. ഇതോടെ താജുദ്ദീൻ ടവറിൽത്തന്നെയുള്ള തന്റെ ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടയിൽ താജുദ്ദീൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയും ബന്ധപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ് എത്തിയ ലിഫ്റ്റ് ഓപ്പറേറ്റർ ലിഫ്റ്റിന്റെ തകരാർ പരിഹരിച്ചു. 15 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയതായും തങ്ങൾ കയറും മുൻപ് സമാനരീതിയിൽ ലിഫ്റ്റ് ഒരുതവണ തകരാറിലായതായും താജുദ്ദീൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...