കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല മറച്ച് ചാക്ക്. പിണറായി വിജയന്റെ കട്ടൗട്ടിന്റെ തലയില്‍ കൂടി മൂടിയ നിലയിലാണ് ചാക്കുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം കാണപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ തലയില്‍ മുണ്ട് ഇട്ടുവെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. അതേസമയം വെയില്‍ ഏറ്റ് കട്ടൗട്ട് നശിക്കാതിരിക്കാനാണ് ചാക്കിട്ടതെന്നാണ് സൈബര്‍ സഖാക്കള്‍ വാദിക്കുന്നത്.
നേരത്തേ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണുര്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ ഈ തല വെട്ടിമാറ്റല്‍ എന്ന സംശയമായിരുന്നു സംഭവത്തില്‍ പലരും ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ വരെ പരിശോധിച്ചെങ്കിലും സംഭവത്തിലെ വില്ലനെ കണ്ടെത്താനായില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത്തരം സംഭവങ്ങള്‍ സ്ഥിരമാവുകയാണ്. സംഭവത്തിന് പിന്നില്‍ ശത്രുക്കളായ ആര്‍എസ്‌എസ് ആണെന്ന് സിപിഎം ആരോപണമുയര്‍ത്തിയെങ്കിലും പിണറായി പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.