തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തെക്കുറിച്ചുള്ള വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്ത്. അഭിമുഖം നടക്കുമ്പോള്‍ തന്‍റെ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. അങ്ങനെ എല്ലാവര്‍ക്കും കടന്നു വരാന്‍ ഇടം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഗതവചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്ലതു പോലെ അനുഭവിച്ചതാണ്. മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സികളെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച ഇന്ന് കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്. നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. പൂരം കലക്കലില്‍ അന്വേഷണമില്ല എന്നു വിവരാവകാശത്തിനു മറുപടി നല്‍കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാരാണ് പൂരം കലക്കി എന്ന ആരോപണത്തിനു വിധേയനായ എഡിജിപിക്ക് ഒരു രോമത്തിനു പോലും കേടു വരാതെ, സ്ഥാന ചലനം പോലും ഉണ്ടാവാതെ സംരക്ഷിക്കുന്നത് എന്നതു പ്രത്യേകം ഓര്‍ക്കണം. സിപിഐയോട് കേരളജനത സഹതപിക്കണം. കീറിയ ചാക്കിന്റെ വില പോലും നല്‍കാതെ അവരെ ചവിട്ടി തേച്ചു കളയുകയാണ്. പികെവിയും വെളിയവും കാനവും ഒക്കെ ഇരുന്ന കസേരയിലിരുന്നാണ് ഈ അപമാനം സഹിക്കുന്നതെന്ന് ബിനോയ് വിശ്വത്തിന് വല്ല ഓര്‍മ്മയുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1