Thursday, May 15, 2025 4:44 am

പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : ചെയ്യാത്ത കുറ്റം ആരോപിച്ച്‌​ പിങ്ക്​ പോലീസ് പൊതുനിരത്തില്‍ പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു. പോലീസ്​ പീഡനത്തിനിരയായ ജയചന്ദ്രന്‍ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതി​ന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മനോജി​ന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തിരമായി കൗണ്‍സിലിങ്​ ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

വെള്ളിയാഴ്ച വൈകിട്ട്​ മൂന്നോടെ മൊബൈല്‍ ഫോണ്‍ മോഷ്​ടിച്ചെന്ന് ആരോപിച്ചാണ് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തില്‍ വനിതാ പോലീസി​ന്റെ ഭീഷണിയും വിചാരണയും ഉണ്ടായത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തില്‍ അപമാനിതരായത്. പോലീസ് വാഹനത്തില്‍ നിന്നുതന്നെ മൊബൈല്‍ കണ്ടെടുത്തതോടെ നാട്ടുകാര്‍ ചോദ്യം ചെയ്തു.

ഐ.എസ്.ആര്‍.ഒയിലേക്ക്​ യന്ത്രസാമഗ്രികള്‍ വഹിച്ചുകൊണ്ട്​ പോകുന്ന വാഹനം കാണാന്‍ എത്തിയതാണ് ഇരുവരും. വാഹനമെത്താന്‍ വൈകിയതോടെ സമീപത്തെ കടയില്‍ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോള്‍ പിങ്ക് പോലീസ് വാഹനത്തിനരികില്‍ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച്‌​ മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.

ജയചന്ദ്രന്‍ സ്വന്തം ഫോണ്‍ നല്‍കി. ഇതല്ല പോലീസ് വാഹനത്തില്‍ നിന്ന്​ എടുത്ത ഫോണ്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. താന്‍ ഫോണ്‍ എടുത്തില്ലെന്ന് ജയചന്ദ്രന്‍ മറുപടി നല്‍കി. ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പോലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ്​ ഭയന്ന്​ കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. ജയചന്ദ്ര​ന്റെ ഷര്‍ട്ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്​ടാവെന്ന്​ വിളിച്ച്‌​ അധിക്ഷേപിക്കുകയും ചെയ്​തു.

ഇതിനിടെ ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരി അവരുടെ മൊബൈലില്‍ നിന്ന്​ കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പോലീസ് കാറി​ന്റെ പിന്‍സീറ്റിലിരുന്ന ബാഗില്‍ വൈബ്രേറ്റ്​ ചെയ്​ത​ ഫോണ്‍ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പോലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയില്‍ പോലീസുകാരി കാറില്‍ കയറി രക്ഷപെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....