പ്രൈഡ്സ് ഓഫ് ഏറത്ത് – മെറിറ്റ് ഫെസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കോവിഡ് മഹാമാരിയുടെ കാലത്ത് ജീവിതത്തിലെ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം നേടിയത് പ്രശംസനീയമെന്ന് ഡിസിസി വൈസ് പ്രസിഡണ്ടും  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്റര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഏറത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “പ്രൈഡ്സ് ഓഫ് ഏറത്ത്” മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്  മണ്ണടി പരമേശ്വരന്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് റിനോ പി. രാജന്‍. മറിയാമ്മ തരകന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ.രാജീവ്, ഷാജി അലക്സാണ്ടര്‍, എന്‍.എസ്.യു.ഐ മുന്‍ മാധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ തൗഫീക്ക് രാജന്‍, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്  ഫെന്നി നൈനാന്‍, എന്‍.സി ബെന്നി, നിമേഷ് രാജ്, ബിഥുന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...