കൊല്ലം : കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പോലീസിന്‍റെ പിങ്ക് പെട്രോളിംഗ് സംഘവും ബോധവത്കരണത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലത്ത് രോഗവ്യാപന സാധ്യത ഏറെയുള്ള മേഖലകളിലാണ് വനിതാ ഉദ്യോഗസ്ഥര്‍ സദാസമയവും ആള്‍ക്കൂട്ടം ഒഴിവാക്കാനായി കാവല്‍ നില്‍ക്കുന്നത്
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് സംസ്ഥാനത്ത് പിങ്ക് പട്രോളിംഗ് ആരംഭിച്ചത്. 1515 ല്‍ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടാകും പിങ്ക് ടീം. ഇന്ന് പിങ്ക് സംഘവും കോവിഡ് പ്രതിരോധത്തിലാണ്. 24 മണിക്കൂറും ബോധവത്കരണത്തിനായി വനിതാ ഉദ്യോഗസ്ഥര്‍ നിരത്തിലുണ്ട്.
കൊല്ലത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പിങ്ക് സേനയും കോവിഡ് പ്രതിരോധത്തിന് ഇറങ്ങിയിരിക്കുന്നത്. രോഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പിങ്കിന്‍റെ വാഹനം അനൌണ്‍സ്മെന്‍റുമായി എത്തും. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പിങ്ക് ടീം സദാ സമയവും കൊല്ലത്ത് ജാഗരൂകരാണ്.